19 April Friday
എൻജിഒ യൂണിയൻ സമ്മേളനം

പതാകജാഥ 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023
തൃശൂർ
തിരുവനന്തപുരത്ത്‌  27 മുതൽ 30 വരെ നടക്കുന്ന കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സംസ്ഥാന സമ്മേളനനഗരിയിലേക്കുള്ള  പതാകജാഥ ബുധനാഴ്‌ച തൃശൂരിൽനിന്ന്‌ ആരംഭിക്കും.  
  ജാഥ വൈകിട്ട്‌  അഞ്ചിന്‌  തൃശൂർ ഇ എം എസ് സ്ക്വയറിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനം ചെയ്യും. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ ക്യാപ്‌റ്റനായ പതാകജാഥയിൽ എ എ ബഷീർ, സി എസ് ശ്രീകുമാർ എന്നിവർ അംഗങ്ങളാണ്‌. രണ്ടാം ദിനമായ വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ ചാലക്കുടിയിൽനിന്ന് സ്വീകരണം  ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top