അനധികൃത മദ്യവിതരണം; പ്രതി അറസ്‌റ്റിൽ



ചാലക്കുടി അനധികൃതമായി വിദേശമദ്യം വില്പന നടത്തിയയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മേലൂർ കുന്നപ്പിള്ളി സ്വദേശി കുഴിപറമ്പിൽ വീട്ടിൽ സജീവ്(49)ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കുന്നതാണ് രീതിയെന്ന് എക്സൈസ് ഇൻസ്പെട്കർ കെ അശ്വിൻ അറിയിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52കുപ്പികളിലായി സൂക്ഷിച്ചിരുന്ന 35ലിറ്റർ മദ്യവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസർ സി കെ ദേവദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി ബെന്നി, എ ടി ഷാജു, സി എച്ച് റെനീഷ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.   Read on deshabhimani.com

Related News