25 April Thursday

അനധികൃത മദ്യവിതരണം; പ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
ചാലക്കുടി
അനധികൃതമായി വിദേശമദ്യം വില്പന നടത്തിയയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മേലൂർ കുന്നപ്പിള്ളി സ്വദേശി കുഴിപറമ്പിൽ വീട്ടിൽ സജീവ്(49)ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കുന്നതാണ് രീതിയെന്ന് എക്സൈസ് ഇൻസ്പെട്കർ കെ അശ്വിൻ അറിയിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52കുപ്പികളിലായി സൂക്ഷിച്ചിരുന്ന 35ലിറ്റർ മദ്യവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫീസർ സി കെ ദേവദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി ബെന്നി, എ ടി ഷാജു, സി എച്ച് റെനീഷ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top