ശുചീകരണ തൊഴിലാളികളെ ആദരിച്ചു

കൊടുങ്ങല്ലൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ചെയർപേഴ്സൺ എം യു ഷിനിജ ആദരിക്കുന്നു


കൊടുങ്ങല്ലൂർ  കൊടുങ്ങല്ലൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.  താലപ്പൊലി, ഭരണി,   ശബരിമല ഭക്തർക്ക് ഭക്ഷണം നൽകുന്ന സമയങ്ങളിൽ  ഉൾപ്പെടെ നടത്തിയ ആത്മാർഥമായ  സേവനം കണക്കിലെടുത്താണ് 41 ശുചീകരണ തൊഴിലാളികളെയും  നഗരസഭ ആദരിച്ചത്‌.  നഗരസഭ ഹാളിൽ  ചെയർപേഴ്സൺ എം യു  ഷിനിജ ഉദ്ഘാടനം ചെയ്തു.  വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി.    ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ, ഒഎൻ ജയദേവൻ, ഷീല പണിക്കശേരി,  രശ്മി ബാബു, എൻ കെവൃജ,   സി എൽ സുബ്രഹ്മണ്യൻ, ഒ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. എല്ലാ തൊഴിലാളികൾക്കും സമ്മാനങ്ങൾ നൽകി. Read on deshabhimani.com

Related News