വാലുങ്ങാമുറി സ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി 19ന്



ചാലക്കുടി വാലുങ്ങാമുറി എച്ച്എംഎൽപി  സ്കൂളിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന  ശതാബ്ദി ആഘോഷം മന്ത്രി ആർ ബിന്ദു ഫെബ്രുവരി 19ന് ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരകത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. 1923ൽ  എറണാകുളം അതിരൂപതയെ ഹയരാർക്കിയായി പ്രഖ്യാപിച്ചതിന്റെ സ്മരണയ്‌ക്കായിട്ടിണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഉദ്ഘാടന ദിവസം വൈകിട്ട് നാലിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽനിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ച് സ്കൂളിൽ എത്തിച്ചേരും. സ്കൂളിന്റെ വാർഷികവും അന്നേദിവസമാണ് നടക്കുക. ഒരുവർഷം നീണ്ട പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. Read on deshabhimani.com

Related News