സൗജന്യ വസ്ത്ര വിതരണം



ഇരിങ്ങാലക്കുട  ജെസിഐ ഇരിങ്ങാലക്കുട ലേഡി വിങ്‌ നേതൃത്വത്തിൽ 25 മുതൽ ഡ്രസ് ബാങ്ക് പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെ വസ്ത്രമില്ലാത്തവർക്ക് സൗജന്യമായി വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം. നിഷിന നിസാർ, ഫാ. ജോയ് പീനിക്കപ്പറമ്പിൽ, മെജോ ജോൺസൺ, പ്രൊഫ. മൂവിഷ് മുരളി, നിസാർ അഷറഫ്, ടെൽസൺ കോട്ടോളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News