വെറ്ററിനറി, ഡെയ്റി സയൻസ്‌ കോളേജുകളിൽ 
എസ്‌എഫ്‌ഐക്ക്‌ മിന്നും വിജയം



തൃശൂർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ്‌ സർവകലാശാലയ്‌ക്ക്‌ കീഴിലെ ഡയ്‌റി കോളേജ്, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് എന്നിവിടങ്ങളിൽ  നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ തിളക്കമാർന്ന വിജയം. ഡയ്‌റി കോളേജിൽ  മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, വെറ്ററിനറി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 28 ൽ 22 സീറ്റിലും എസ്‌എഫ്‌ഐ മികച്ച വിജയം നേടി.  ഡയറി സയൻസ്‌ കോളേജിൽ മുഹമ്മദ് ജസിം പ്രസിഡന്റായും   മാത്യു എബ്രഹാം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.   വെറ്ററിനറി കോളേജിൽ പ്രസിഡന്റായി അന്നാ സിസിലും സെക്രട്ടറിയായി ഷിന്റോയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. Read on deshabhimani.com

Related News