27 April Saturday

വെറ്ററിനറി, ഡെയ്റി സയൻസ്‌ കോളേജുകളിൽ 
എസ്‌എഫ്‌ഐക്ക്‌ മിന്നും വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
തൃശൂർ
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ്‌ സർവകലാശാലയ്‌ക്ക്‌ കീഴിലെ ഡയ്‌റി കോളേജ്, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് എന്നിവിടങ്ങളിൽ  നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ തിളക്കമാർന്ന വിജയം. ഡയ്‌റി കോളേജിൽ  മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, വെറ്ററിനറി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 28 ൽ 22 സീറ്റിലും എസ്‌എഫ്‌ഐ മികച്ച വിജയം നേടി.  ഡയറി സയൻസ്‌ കോളേജിൽ മുഹമ്മദ് ജസിം പ്രസിഡന്റായും   മാത്യു എബ്രഹാം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.   വെറ്ററിനറി കോളേജിൽ പ്രസിഡന്റായി അന്നാ സിസിലും സെക്രട്ടറിയായി ഷിന്റോയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top