കെഎസ്‌ആർടിസിപെൻഷൻകാരുടെ ധർണ



തൃശൂർ പെൻഷൻ കൃത്യമായി വിതരണം നടത്തണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ  ജില്ലാ കമ്മിറ്റി  ആഭിമുഖ്യത്തിൽ പെൻഷൻകാർ തൃശൂർ സ്‌റ്റാൻഡിൽ ധർണ നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ടി കെ സുധീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഓർഗനൈസഷേൻ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം കെ ഇ വാസു അധ്യക്ഷനായി. ടി ബി രവി, ആർ എ വർഗീസ്‌, കെ വി ജോണി, ടി വി മോഹനൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News