കെജിഒഎ ജില്ലാസമ്മേളനം സമാപിച്ചു



തൃശൂർ എൽഐസിയുടെ സ്വകാര്യവൽക്കരണം ചെറുക്കണമെന്ന്‌ കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുദിവസത്തെ സമ്മേളനം സമാപിച്ചു.  "നവ ലിബറൽ നയങ്ങളും തൊഴിൽ മേഖലയും'  എന്ന വിഷയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്  പ്രഭാഷണം നടത്തി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം  കെ സതീശൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ, ജില്ലാ സെക്രട്ടറി എ സി ശേഖർ, ജില്ലാ പ്രസിഡന്റ് പി എസ് ജയകുമാർ, ഡോ. അബ്ദുൾ ഷെരീഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News