ബിവറേജസ് വെയർ ഹൗസിനു മുന്നിൽ മദ്യവ്യവസായത്തൊഴിലാളി ധർണ

ചാലക്കുടി ബീവറേജസ് വെയർ ഹൌസിന് മുന്നിൽ വിദേശ മദ്യവ്യവസായ തൊഴിലാളി ധർണ സിഐടിയൂ ജില്ലാ സെക്രട്ടറി യൂ പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു


ചാലക്കുടി  ചാലക്കുടി ബിവറേജസ്‌ വെയർ ഹൗസിനു മുന്നിൽ വിദേശ മദ്യവ്യവസായത്തൊഴിലാളി യൂണിയൻ (സിഐടിയു) ധർണ നടത്തി. ആരോപണ വിധേയരായി സ്ഥലം മാറിവന്ന അഴിമതിക്കാർക്കെതിരായി നടപടി സ്വീകരിക്കുക, വെയർ ഹൗസിൽനിന്നും മദ്യം കടത്തുന്നത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ സെക്രട്ടറി സി ആർ പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ പി റാഫേൽ, സിഐടിയു ചാലക്കുടി ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ വി പ്രതിഭ, സരസു അജി, ടി എൽ ടോണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News