19 April Friday

ബിവറേജസ് വെയർ ഹൗസിനു മുന്നിൽ മദ്യവ്യവസായത്തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ചാലക്കുടി ബീവറേജസ് വെയർ ഹൌസിന് മുന്നിൽ വിദേശ മദ്യവ്യവസായ തൊഴിലാളി ധർണ സിഐടിയൂ ജില്ലാ സെക്രട്ടറി യൂ പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി 
ചാലക്കുടി ബിവറേജസ്‌ വെയർ ഹൗസിനു മുന്നിൽ വിദേശ മദ്യവ്യവസായത്തൊഴിലാളി യൂണിയൻ (സിഐടിയു) ധർണ നടത്തി. ആരോപണ വിധേയരായി സ്ഥലം മാറിവന്ന അഴിമതിക്കാർക്കെതിരായി നടപടി സ്വീകരിക്കുക, വെയർ ഹൗസിൽനിന്നും മദ്യം കടത്തുന്നത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. 
യൂണിയൻ ജില്ലാ സെക്രട്ടറി സി ആർ പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ പി റാഫേൽ, സിഐടിയു ചാലക്കുടി ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ വി പ്രതിഭ, സരസു അജി, ടി എൽ ടോണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top