എൻജിൻ നിലച്ച ബോട്ടിലെ 
മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു



കൊടുങ്ങല്ലൂർ മീൻപിടിത്തത്തിനിടയിൽ പ്രൊപ്പല്ലറിൽ വല കുടുങ്ങി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ ആറ് തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷിച്ചു. അഴീക്കോടുനിന്ന് വെള്ളി രാവിലെ പുറപ്പെട്ട ഉമ്മുൽകുറാ എന്ന ബോട്ടാണ് ഏഴ് നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.  അസിസ്റ്റന്റ് ഡയറക്ടർ ജയന്തിയുടെ നേതൃത്വത്തിൽ കടലിൽ പട്രോളിങ്‌ നടത്തുകയായിരുന്ന ഫിഷറീസ് സംഘം ബോട്ട് കണ്ടെത്തി കരയിലെത്തിച്ചു.   Read on deshabhimani.com

Related News