24 April Wednesday

എൻജിൻ നിലച്ച ബോട്ടിലെ 
മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കൊടുങ്ങല്ലൂർ

മീൻപിടിത്തത്തിനിടയിൽ പ്രൊപ്പല്ലറിൽ വല കുടുങ്ങി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ ആറ് തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷിച്ചു. അഴീക്കോടുനിന്ന് വെള്ളി രാവിലെ പുറപ്പെട്ട ഉമ്മുൽകുറാ എന്ന ബോട്ടാണ് ഏഴ് നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.  അസിസ്റ്റന്റ് ഡയറക്ടർ ജയന്തിയുടെ നേതൃത്വത്തിൽ കടലിൽ പട്രോളിങ്‌ നടത്തുകയായിരുന്ന ഫിഷറീസ് സംഘം ബോട്ട് കണ്ടെത്തി കരയിലെത്തിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top