കൺവൻഷനും അവാർഡ്‌ ദാനവും ഇന്ന്‌



തൃശൂർ തൃശൂർ മാനേജ്‌മെന്റ്‌  അസോസിയേഷന്റെ 31–-ാമത്‌ മാനേജ്‌മെന്റ്‌ കൺവൻഷനും അവാർഡ്‌ ദാനവും ബുധനാഴ്‌ച തൃശൂർ ഹയാത്ത്‌ റീജൻസിയിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട്‌ 6.45ന്‌ റിസർവ്വ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ രാജേശ്വർ റാവു ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ ടിഎംഎ–-മണപ്പുറം ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം ജ്യോതി ലാബ്‌സ്‌ ചെയർമാൻ എം പി രാമചന്ദ്രനും ടിഎംഎ–- ലിയോ ഫാർമ മാനേജ്‌മെന്റ്‌ എക്‌സലൻസ്‌ അവാർഡ്‌ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ എംഡി മുരളി രാമകൃഷ്‌ണനും സമ്മാനിക്കും. വിദ്യാർഥികൾക്കുള്ള അവാർഡും സ്‌കോളർഷിപ്പും വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടിഎംഎ സീനിയർ വൈസ്‌ പ്രസിഡന്റ്‌  ജിയോ ജോബ്ബ്‌, സെക്രട്ടറി എം മനോജ്‌ കുമാർ, ജോയിന്റ്‌ സെക്രട്ടറി എ പി മധു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News