26 April Friday
തൃശൂർ മാനേജ്‌മെന്റ്‌ അസോസിയേഷൻ

കൺവൻഷനും അവാർഡ്‌ ദാനവും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
തൃശൂർ
തൃശൂർ മാനേജ്‌മെന്റ്‌  അസോസിയേഷന്റെ 31–-ാമത്‌ മാനേജ്‌മെന്റ്‌ കൺവൻഷനും അവാർഡ്‌ ദാനവും ബുധനാഴ്‌ച തൃശൂർ ഹയാത്ത്‌ റീജൻസിയിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട്‌ 6.45ന്‌ റിസർവ്വ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ രാജേശ്വർ റാവു ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ ടിഎംഎ–-മണപ്പുറം ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം ജ്യോതി ലാബ്‌സ്‌ ചെയർമാൻ എം പി രാമചന്ദ്രനും ടിഎംഎ–- ലിയോ ഫാർമ മാനേജ്‌മെന്റ്‌ എക്‌സലൻസ്‌ അവാർഡ്‌ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ എംഡി മുരളി രാമകൃഷ്‌ണനും സമ്മാനിക്കും. വിദ്യാർഥികൾക്കുള്ള അവാർഡും സ്‌കോളർഷിപ്പും വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടിഎംഎ സീനിയർ വൈസ്‌ പ്രസിഡന്റ്‌  ജിയോ ജോബ്ബ്‌, സെക്രട്ടറി എം മനോജ്‌ കുമാർ, ജോയിന്റ്‌ സെക്രട്ടറി എ പി മധു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top