ലോട്ടറി വിപണന കേന്ദ്രങ്ങളിൽ പരിശോധന



തൃശൂർ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ അവസാന നാലക്ക നമ്പറുകൾ ഒരുമിച്ച് ചേർത്ത് സെറ്റുകളാക്കി വിൽപ്പന നടത്തുന്നതായ പരാതിയെത്തുടർന്ന്‌ ജില്ലയിലെ ഭാഗ്യക്കുറിക്കടകളിൽ വ്യാപക പരിശോധന. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട് ജി ജിതിൻ, സീനിയർ ക്ലർക്ക് വി ബിബിൻപോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭാഗ്യക്കുറി ഡയറക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന. 12 ടിക്കറ്റുകളിൽ കൂടുതൽ സെറ്റായി വിൽക്കുന്നവർക്കെതിരെ ഭാഗ്യക്കുറി ഏജൻസി റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. വരുംദിവസങ്ങളിലും പരിശോധന തുടരും. എഴുത്തു ലോട്ടറി, ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട മറ്റു പരാതികൾ എന്നീ ഏജന്റുമാർക്കും പൊതുജനങ്ങൾക്കും 18004258474 എന്ന നമ്പറിൽ വിളിച്ചോ www.statelotte ry.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഭാഗ്യക്കുറി ഓഫീസുകളിൽ നേരിട്ടോ അറിയിക്കാം. Read on deshabhimani.com

Related News