25 April Thursday

ലോട്ടറി വിപണന കേന്ദ്രങ്ങളിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
തൃശൂർ
സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ അവസാന നാലക്ക നമ്പറുകൾ ഒരുമിച്ച് ചേർത്ത് സെറ്റുകളാക്കി വിൽപ്പന നടത്തുന്നതായ പരാതിയെത്തുടർന്ന്‌ ജില്ലയിലെ ഭാഗ്യക്കുറിക്കടകളിൽ വ്യാപക പരിശോധന. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട് ജി ജിതിൻ, സീനിയർ ക്ലർക്ക് വി ബിബിൻപോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭാഗ്യക്കുറി ഡയറക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന. 12 ടിക്കറ്റുകളിൽ കൂടുതൽ സെറ്റായി വിൽക്കുന്നവർക്കെതിരെ ഭാഗ്യക്കുറി ഏജൻസി റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. വരുംദിവസങ്ങളിലും പരിശോധന തുടരും. എഴുത്തു ലോട്ടറി, ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട മറ്റു പരാതികൾ എന്നീ ഏജന്റുമാർക്കും പൊതുജനങ്ങൾക്കും 18004258474 എന്ന നമ്പറിൽ വിളിച്ചോ www.statelotte ry.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഭാഗ്യക്കുറി ഓഫീസുകളിൽ നേരിട്ടോ അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top