വായനമധുരം നുകരാൻ കുടുംബശ്രീയും

ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല സംഘടിപ്പിച്ച വായന പക്ഷാചരണം വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കൊടുങ്ങല്ലൂർ വായനമധുരം നുകരാൻ ഇനി  കുടുംബശ്രീയും. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല നടത്തുന്ന വായനപക്ഷാചരണത്തിലാണ് അക്ഷര സ്ത്രീ അക്ഷരങ്ങൾ എന്ന പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളിലേക്കും പുസ്തകങ്ങൾ എത്തിക്കുകയും ആസ്വാദനക്കുറിപ്പ് സ്വീകരിക്കുകയും വായന വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.  കൊടുങ്ങല്ലൂർ നഗരസഭയിലെ 22–-ാം വാർഡിലെ 23 കുടുംബശ്രീകളുടെ സഹകരണത്തോടെയാണ് പദ്ധതി. വി ആർ സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ അധ്യക്ഷയായി. എൻ എച്ച്‌ സാംസങ്, എൻ കെ തങ്കരാജ്,  അഡ്വ. വി എസ് ദിനൽ, വായനശാല സെക്രട്ടറി യു ടി പ്രേംനാഥ്, സി ഡി എസ് മെമ്പർ റോസിലി എഡിസൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News