25 April Thursday

വായനമധുരം നുകരാൻ കുടുംബശ്രീയും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല സംഘടിപ്പിച്ച വായന പക്ഷാചരണം വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ
വായനമധുരം നുകരാൻ ഇനി  കുടുംബശ്രീയും. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല നടത്തുന്ന വായനപക്ഷാചരണത്തിലാണ് അക്ഷര സ്ത്രീ അക്ഷരങ്ങൾ എന്ന പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളിലേക്കും പുസ്തകങ്ങൾ എത്തിക്കുകയും ആസ്വാദനക്കുറിപ്പ് സ്വീകരിക്കുകയും വായന വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
 കൊടുങ്ങല്ലൂർ നഗരസഭയിലെ 22–-ാം വാർഡിലെ 23 കുടുംബശ്രീകളുടെ സഹകരണത്തോടെയാണ് പദ്ധതി. വി ആർ സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ അധ്യക്ഷയായി. എൻ എച്ച്‌ സാംസങ്, എൻ കെ തങ്കരാജ്,  അഡ്വ. വി എസ് ദിനൽ, വായനശാല സെക്രട്ടറി യു ടി പ്രേംനാഥ്, സി ഡി എസ് മെമ്പർ റോസിലി എഡിസൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top