മെട്രോ ലൈഫ്‌ കാർഡിയാക്‌ സെന്റർ ഉദ്‌ഘാടനം ഇന്ന്‌



 തൃശൂർ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന രാജീവ്‌ ഗാന്ധി മെട്രോ ലൈഫ്‌ കാർഡിയാക്‌ സെന്ററിന്റെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച നടക്കുമെന്ന്‌  ആശുപത്രി പ്രസിഡന്റ്‌ ടി കെ പൊറിഞ്ചു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.             പകൽ മൂന്നിന്‌ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.  കുറഞ്ഞ ചെലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, എക്കോ കാർഡിയോഗ്രാം, ടിഎംടി, പേയ്‌സ്‌ മേക്കർ, ഹോൾട്ടർ മോണിറ്ററിങ്‌ തുടങ്ങിയ വിഭാഗങ്ങളുടെ ഉദ്‌ഘാടനവും  നടക്കും.   ഹൃദ്രോഗ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും കുറഞ്ഞ  ചെലവിലും പാവപ്പെട്ട രോഗികൾക്ക്‌  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സയും ലഭ്യമാക്കും. കെ വർഗീസ്‌ ജോൺ, ഡോ. കെ രാമദാസ്‌, ഡോ. തോമസ്‌ ജോൺ എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News