26 April Friday
ജില്ലാ സഹകരണ ആശുപത്രി

മെട്രോ ലൈഫ്‌ കാർഡിയാക്‌ സെന്റർ ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

 തൃശൂർ

തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന രാജീവ്‌ ഗാന്ധി മെട്രോ ലൈഫ്‌ കാർഡിയാക്‌ സെന്ററിന്റെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച നടക്കുമെന്ന്‌  ആശുപത്രി പ്രസിഡന്റ്‌ ടി കെ പൊറിഞ്ചു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.      
      പകൽ മൂന്നിന്‌ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.  കുറഞ്ഞ ചെലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, എക്കോ കാർഡിയോഗ്രാം, ടിഎംടി, പേയ്‌സ്‌ മേക്കർ, ഹോൾട്ടർ മോണിറ്ററിങ്‌ തുടങ്ങിയ വിഭാഗങ്ങളുടെ ഉദ്‌ഘാടനവും  നടക്കും.  
ഹൃദ്രോഗ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും കുറഞ്ഞ  ചെലവിലും പാവപ്പെട്ട രോഗികൾക്ക്‌  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സയും ലഭ്യമാക്കും. കെ വർഗീസ്‌ ജോൺ, ഡോ. കെ രാമദാസ്‌, ഡോ. തോമസ്‌ ജോൺ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top