ദുരിതാശ്വാസ നിധിയിൽനിന്ന് 
1.32 കോടി അനുവദിച്ചു : എംഎൽഎ



പുതുക്കാട്   പുതുക്കാട് മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1. 32 കോടി രൂപയുടെ ധനസഹായം   അനുവദിച്ചതായി  കെ കെ രാമചന്ദ്രൻ എം എൽ എ അറിയിച്ചു.. 2022 മാർച്ച്‌ 31 വരെയാണ്  ഒരുകോടി 32 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും അനുവദിച്ചിച്ചത്. 750 ഓളം അപേക്ഷകർക്കായാണ്  ഇത്രയും തുക. ചികിത്സാ സഹായം, അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം എന്നിവ ഇതിലുൾപ്പെടും.   Read on deshabhimani.com

Related News