വെള്ളം 
തുറന്നുവിടും;
ജാഗ്രത 
പാലിക്കണം



തൃശൂർ  പീച്ചി ഡാമിൽ നിന്നും ഇടതുകര, -വലതുകര കനാലുകളിലൂടെ കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനുമായി 27 വരെ വെള്ളം തുറന്നുവിടാൻ കലക്ടർ അനുമതി നൽകി. ഇരു കനാലിലും ഒരുമീറ്ററിൽ കൂടുതൽ ആഴത്തിൽ വെള്ളം തുറന്നുവിടും.  അതിനാൽ പാണഞ്ചേരി, പുത്തൂർ, തൃക്കൂർ, അളഗപ്പനഗർ, മാടക്കത്തറ, കോലഴി പഞ്ചായത്തുകളിലൂടെ പോകുന്ന കനാലുകളിലെ ഇരുഭാഗത്തും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. കനാലിൽ കന്നുകാലികളെ ഇറക്കരുത്.  ജലവിതരണ സമയത്ത് കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News