25 April Thursday

വെള്ളം 
തുറന്നുവിടും;
ജാഗ്രത 
പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021
തൃശൂർ 
പീച്ചി ഡാമിൽ നിന്നും ഇടതുകര, -വലതുകര കനാലുകളിലൂടെ കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനുമായി 27 വരെ വെള്ളം തുറന്നുവിടാൻ കലക്ടർ അനുമതി നൽകി. ഇരു കനാലിലും ഒരുമീറ്ററിൽ കൂടുതൽ ആഴത്തിൽ വെള്ളം തുറന്നുവിടും. 
അതിനാൽ പാണഞ്ചേരി, പുത്തൂർ, തൃക്കൂർ, അളഗപ്പനഗർ, മാടക്കത്തറ, കോലഴി പഞ്ചായത്തുകളിലൂടെ പോകുന്ന കനാലുകളിലെ ഇരുഭാഗത്തും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. കനാലിൽ കന്നുകാലികളെ ഇറക്കരുത്. 
ജലവിതരണ സമയത്ത് കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top