മുജീബ്‌ റഹ്‌മാനെ അനുസ്‌മരിച്ചു



മുല്ലശേരി  സിപിഐ എം തിരുനെല്ലൂർ ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന മുജീബ് റഹ്‌മാന്റെ 17–-ാ-മത് രകക്തസാക്ഷിത്വദിനം ആചരിച്ചു.  സിപിഐ എം മുല്ലശേരി-, അന്നകര ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ്   പരിപാടി സംഘടിപ്പിച്ചത്.ജില്ലാ സെക്രട്ടറിയറ്റ് അംഗം മുരളി പെരുനെല്ലി എംഎൽഎ   ഉദ്‌ഘാടനം ചെയ്തു.  എ ആർ സുഗുണൻ അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗം ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി സി കെ വിജയൻ, ഡിവൈഎഫ്ഐ  ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, പി എ രമേശൻ, പി ജി സുബിദാസ്, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി ജയരാജൻ, ടി വി സുജിത്ത് എന്നിവർ സംസാരിച്ചു.  കൺവീനർ എ കെ ഹുസൈൻ സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News