24 April Wednesday

മുജീബ്‌ റഹ്‌മാനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
മുല്ലശേരി 
സിപിഐ എം തിരുനെല്ലൂർ ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന മുജീബ് റഹ്‌മാന്റെ 17–-ാ-മത് രകക്തസാക്ഷിത്വദിനം ആചരിച്ചു. 
സിപിഐ എം മുല്ലശേരി-, അന്നകര ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ്   പരിപാടി സംഘടിപ്പിച്ചത്.ജില്ലാ സെക്രട്ടറിയറ്റ് അംഗം മുരളി പെരുനെല്ലി എംഎൽഎ   ഉദ്‌ഘാടനം ചെയ്തു.  എ ആർ സുഗുണൻ അധ്യക്ഷനായി. 
ജില്ലാ കമ്മിറ്റി അംഗം ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി സി കെ വിജയൻ, ഡിവൈഎഫ്ഐ  ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, പി എ രമേശൻ, പി ജി സുബിദാസ്, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി ജയരാജൻ, ടി വി സുജിത്ത് എന്നിവർ സംസാരിച്ചു. 
കൺവീനർ എ കെ ഹുസൈൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top