351 പേർക്കുകൂടി



തൃശൂർ  ജില്ലയിൽ ശനിയാഴ്ച 351 പേർക്കുകൂടി കോവിഡ്- സ്ഥീരികരിച്ചു.  346 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഏഴ്‌ പേരുടെ ഉറവിടം അറിയില്ല. 190 പേർ രോഗമുക്തരായി.  ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആയി. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ക്ലസ്റ്ററുകൾ വഴി രോഗബാധ: അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2, വൈമാൾ ക്ലസ്റ്റർ: 2, ആരോഗ്യ പ്രവർത്തകർ -11, മറ്റ് സമ്പർക്ക കേസുകൾ 324, വിദേശത്തുനിന്ന് എത്തിയവർ -1, മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 4. രോഗബാധിതരിൽ 60 വയസ്സിന്‌ മുകളിൽ 23 പുരുഷന്മാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിന്‌ താഴെ 14 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്. ഇതുവരെ കോവിഡ് സ്ഥീരികരിച്ച 8360 പേരിൽ 5566 പേർ രോഗമുക്തരായി. 915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. Read on deshabhimani.com

Related News