28 March Thursday

351 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
തൃശൂർ 
ജില്ലയിൽ ശനിയാഴ്ച 351 പേർക്കുകൂടി കോവിഡ്- സ്ഥീരികരിച്ചു.  346 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഏഴ്‌ പേരുടെ ഉറവിടം അറിയില്ല. 190 പേർ രോഗമുക്തരായി. 
ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആയി. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ക്ലസ്റ്ററുകൾ വഴി രോഗബാധ: അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2, വൈമാൾ ക്ലസ്റ്റർ: 2, ആരോഗ്യ പ്രവർത്തകർ -11, മറ്റ് സമ്പർക്ക കേസുകൾ 324, വിദേശത്തുനിന്ന് എത്തിയവർ -1, മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 4.
രോഗബാധിതരിൽ 60 വയസ്സിന്‌ മുകളിൽ 23 പുരുഷന്മാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിന്‌ താഴെ 14 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്.
ഇതുവരെ കോവിഡ് സ്ഥീരികരിച്ച 8360 പേരിൽ 5566 പേർ രോഗമുക്തരായി.
915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top