മുളങ്കുന്നത്തുകാവ്​ ഗ്രൗണ്ടിൽ മാരുതിയുടെ ‘മായാലോകം’



തൃശൂർ  വാഹനപ്രേമികളുടെ ഇഷ്ട‘താര’ങ്ങളായ മാരുതി 800 ഞായറാഴ്ച മുളങ്കുന്നത്തുകാവ്​ പഞ്ചായത്ത്​ മൈതാനത്ത് കൂട്ടമായെത്തി. വിവിധ വർണങ്ങളിലുള്ള നൂറോളം പഴയ മോഡൽ മാരുതി കാറുകളാണ്   ഗ്രൗണ്ടിലെത്തിയത്.   രാവിലെ 9.30 ഓടെ എംഎൽഎ റോഡിലെ പാറമേക്കാവ്​ വിദ്യാമന്ദിർ പരിസരത്തുനിന്ന്​ തുടങ്ങി കുറ്റൂർ വഴി മുളങ്കുന്നത്തുകാവ്​ ഗ്രൗണ്ടിലെത്തി.  കാലഗണനയനുസരിച്ച ക്രമത്തിലായിരുന്നു ഓരോ ജനറേഷൻ മാരുതികളും പ്രയാണം തുടങ്ങിയത്​.  ഏഴ് സംസ്ഥാനങ്ങളിലൂടെ മാരുതി 800 ഓടിച്ച് കാർഗിൽ മഞ്ഞുമല കീഴടക്കിയ തമിഴ്​നാട്​ തിരുപ്പൂർ സ്വദേശി മോഹനൻ, മകൻ ലത്വിക്​ എന്നിവരെ ആദരിച്ചു.   മാരുതിയിൽ ഹിമാലയത്തിലെത്തിയ റഫീക്‌ ചെർപ്പുളശേരിയുൾപ്പെടെ  നാലംഗ സംഘത്തെയും ആദരിച്ചു. പാല സ്വദേശി ബാബുമണി, തൃശൂർ സ്വദേശി  ശരത്ത്‌ കെ ശങ്കർ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News