27 April Saturday

മുളങ്കുന്നത്തുകാവ്​ ഗ്രൗണ്ടിൽ മാരുതിയുടെ ‘മായാലോകം’

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
തൃശൂർ
 വാഹനപ്രേമികളുടെ ഇഷ്ട‘താര’ങ്ങളായ മാരുതി 800 ഞായറാഴ്ച മുളങ്കുന്നത്തുകാവ്​ പഞ്ചായത്ത്​ മൈതാനത്ത് കൂട്ടമായെത്തി. വിവിധ വർണങ്ങളിലുള്ള നൂറോളം പഴയ മോഡൽ മാരുതി കാറുകളാണ്   ഗ്രൗണ്ടിലെത്തിയത്.   രാവിലെ 9.30 ഓടെ എംഎൽഎ റോഡിലെ പാറമേക്കാവ്​ വിദ്യാമന്ദിർ പരിസരത്തുനിന്ന്​ തുടങ്ങി കുറ്റൂർ വഴി മുളങ്കുന്നത്തുകാവ്​ ഗ്രൗണ്ടിലെത്തി.  കാലഗണനയനുസരിച്ച ക്രമത്തിലായിരുന്നു ഓരോ ജനറേഷൻ മാരുതികളും പ്രയാണം തുടങ്ങിയത്​.  ഏഴ് സംസ്ഥാനങ്ങളിലൂടെ മാരുതി 800 ഓടിച്ച് കാർഗിൽ മഞ്ഞുമല കീഴടക്കിയ തമിഴ്​നാട്​ തിരുപ്പൂർ സ്വദേശി മോഹനൻ, മകൻ ലത്വിക്​ എന്നിവരെ ആദരിച്ചു.   മാരുതിയിൽ ഹിമാലയത്തിലെത്തിയ റഫീക്‌ ചെർപ്പുളശേരിയുൾപ്പെടെ  നാലംഗ സംഘത്തെയും ആദരിച്ചു. പാല സ്വദേശി ബാബുമണി, തൃശൂർ സ്വദേശി  ശരത്ത്‌ കെ ശങ്കർ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top