കെ എ തോമസിനെ അനുസ്‌മരിച്ചു



മാള  സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന കെ എ തോമസിനെ അനുസ്മരിച്ചു. മാള പഞ്ചായത്ത്‌ ഹാളിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷനായി. പൊതു പ്രവർത്തകർക്ക് നൽകുന്ന ഫൗണ്ടേഷൻ പുരസ്‌കാരം സിപിഐ നേതാവ്‌ ആനി രാജയ്ക്ക്‌ മന്ത്രി സമ്മാനിച്ചു. കെ ഇ എൻ കുഞ്ഞഹമ്മദ് "ദേശീയതയും സാംസ്‌കാരിക സംഘർഷങ്ങളും' എന്ന    വിഷയത്തിൽ പ്രഭാഷണം നടത്തി. കെ വി വസന്തകുമാർ  യു എസ് ശശി അനുസ്മരണം നടത്തി. പ്രാദേശിക പത്ര പ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട സി ആർ പുരുഷോത്തമനെയും സംസ്ഥാന മികച്ച ഗ്രന്ഥശാലാ പ്രവർത്തകൻ  ഐ ബാലഗോപാലനെയും   ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്,  പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു അശോക്,  ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ്‌, കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി ടി കെ ശക്തിധരൻ, എ ആർ രാധാകൃഷ്ണൻ, എം ആർ അപ്പുക്കുട്ടൻ, കൊച്ചുത്രേസ്യ തോമസ്, റസൽ തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി പി കെ കുട്ടൻ  ട്രഷറർ സി ടി ഗോകുലനാഥ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News