26 April Friday

കെ എ തോമസിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
മാള 
സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന കെ എ തോമസിനെ അനുസ്മരിച്ചു. മാള പഞ്ചായത്ത്‌ ഹാളിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷനായി. പൊതു പ്രവർത്തകർക്ക് നൽകുന്ന ഫൗണ്ടേഷൻ പുരസ്‌കാരം സിപിഐ നേതാവ്‌ ആനി രാജയ്ക്ക്‌ മന്ത്രി സമ്മാനിച്ചു. കെ ഇ എൻ കുഞ്ഞഹമ്മദ് "ദേശീയതയും സാംസ്‌കാരിക സംഘർഷങ്ങളും' എന്ന    വിഷയത്തിൽ പ്രഭാഷണം നടത്തി. കെ വി വസന്തകുമാർ  യു എസ് ശശി അനുസ്മരണം നടത്തി. പ്രാദേശിക പത്ര പ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട സി ആർ പുരുഷോത്തമനെയും സംസ്ഥാന മികച്ച ഗ്രന്ഥശാലാ പ്രവർത്തകൻ  ഐ ബാലഗോപാലനെയും   ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്,  പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു അശോക്,  ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ്‌, കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി ടി കെ ശക്തിധരൻ, എ ആർ രാധാകൃഷ്ണൻ, എം ആർ അപ്പുക്കുട്ടൻ, കൊച്ചുത്രേസ്യ തോമസ്, റസൽ തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി പി കെ കുട്ടൻ  ട്രഷറർ സി ടി ഗോകുലനാഥ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top