മനസ്സിലെ ഉരുൾപൊട്ടൽ 
മാഞ്ഞു



തൃശൂർ    ഉരുൾപ്പൊട്ടലിന്റെ  ഭീതിയില്ലാതെ ദേശമംഗലം  പള്ളം കോളനി നിവാസികൾക്ക്‌  അന്തിയുറങ്ങാം.   2018ലെ പ്രളയത്തിൽ  എല്ലാം നഷ്ടപ്പെട്ട  19  കുടുംബങ്ങളെ   സുമനസ്സുകളുടെ പിന്തുണയോടെ സർക്കാർ പുനരധിവസിപ്പിച്ചു. ആഗസ്‌ത്‌ 16നാണ്  കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടലുണ്ടായത്.  അർധരാത്രിയിലുണ്ടായ ദുരന്തത്തിൽ നാല് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. അപകടഭീഷണിയുള്ളതിനാൽ എല്ലാവരും വീടൊഴിയുകയായിരുന്നു. ഇവർക്കെല്ലാം പുതിയ വീട്‌ നിർമിച്ച്‌ നൽകി.  വെള്ളവും വെളിച്ചവുമെത്തിച്ചു. ഡോ.  എം രാമകൃഷ്ണനാണ്‌  വീട്‌ നിർമാണത്തിനായി  രണ്ടേക്കറോളം ഭൂമി  സൗജന്യമായി വിട്ടുനൽകിയത്‌.  സർക്കാർ ഫണ്ടിനൊപ്പം  എംഎൽഎ ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും  പ്രയോജനപ്പെടുത്തിയാണ്‌ പുനരധിവാസം യാഥാർഥ്യമാക്കിയത്‌. Read on deshabhimani.com

Related News