25 April Thursday

മനസ്സിലെ ഉരുൾപൊട്ടൽ 
മാഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തൃശൂർ   
ഉരുൾപ്പൊട്ടലിന്റെ  ഭീതിയില്ലാതെ ദേശമംഗലം  പള്ളം കോളനി നിവാസികൾക്ക്‌  അന്തിയുറങ്ങാം.   2018ലെ പ്രളയത്തിൽ  എല്ലാം നഷ്ടപ്പെട്ട  19  കുടുംബങ്ങളെ   സുമനസ്സുകളുടെ പിന്തുണയോടെ സർക്കാർ പുനരധിവസിപ്പിച്ചു. ആഗസ്‌ത്‌ 16നാണ്  കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടലുണ്ടായത്. 
അർധരാത്രിയിലുണ്ടായ ദുരന്തത്തിൽ നാല് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. അപകടഭീഷണിയുള്ളതിനാൽ എല്ലാവരും വീടൊഴിയുകയായിരുന്നു. ഇവർക്കെല്ലാം പുതിയ വീട്‌ നിർമിച്ച്‌ നൽകി.  വെള്ളവും വെളിച്ചവുമെത്തിച്ചു. ഡോ.  എം രാമകൃഷ്ണനാണ്‌  വീട്‌ നിർമാണത്തിനായി  രണ്ടേക്കറോളം ഭൂമി  സൗജന്യമായി വിട്ടുനൽകിയത്‌. 
സർക്കാർ ഫണ്ടിനൊപ്പം  എംഎൽഎ ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും  പ്രയോജനപ്പെടുത്തിയാണ്‌ പുനരധിവാസം യാഥാർഥ്യമാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top