1002 വീടുകൾ യാഥാർഥ്യമായി



  തൃശൂർ എൽഡിഎഫ്‌ ഭരണത്തുടർച്ചയിൽ  സർക്കാരിന്റെ  നൂറുദിവസത്തിനുള്ളിൽ ജില്ലയിൽ 1002 വീടുകൾ  യാഥാർഥ്യമായി.  സംസ്ഥാന ഭരണത്തിന്റെ 100 ദിനങ്ങൾക്കകം  സംസ്ഥാനത്ത് 10,000 ലൈഫ് വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.    ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ പഞ്ചായത്തുകളിലായി 694 വീടും നഗരസഭകളിൽ  308 വീടുമാണ്‌ നിർമാണം  പൂർത്തിയാക്കിയത്‌. വീട്‌ പണിയാൻ നാലു ലക്ഷം രൂപയാണ് സർക്കാർ  അനുവദിച്ചത്.       വീടില്ലാത്ത മുഴുവൻപേർക്കും വീടൊരുക്കുകയാണ്‌  എൽഡിഎഫ്‌ സർക്കാരിന്റെ ലക്ഷ്യം. 2020 ആഗസ്‌ത്‌, സെപ്തംബർ മാസങ്ങളിലായി  67820 പുതിയ അപേക്ഷകൾ ജില്ലയിൽ ലഭിച്ചിട്ടുണ്ട്.  ഈ അപേക്ഷകളുടെ പരിശോധന കോവിഡ്‌ വ്യാപനം മൂലം നീണ്ടു.  അടുത്ത ദിവസങ്ങളിൽ ഇതിനുളള സർക്കാർ ഉത്തരവ് ലഭ്യമാകുന്നതോടെ ആയിരക്കണക്കിന്‌ പാവപ്പെട്ടവർക്ക്‌ കൂടി  വീടാവും.  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രാദേശിക ചടങ്ങുകള്‍ സംഘടിപ്പിച്ചത്. Read on deshabhimani.com

Related News