സ്വർണത്തിളക്കവുമായി സൂര്യ



നാട്ടിക പരിമിതമായ ജീവിത സാഹചര്യങ്ങളിൽനിന്നും വിജയിച്ച് സ്വർണത്തിളക്കവുമായി മുന്നേറുകയാണ് തളിക്കുളം സ്വദേശി പി എസ് സൂര്യ. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഇന്റർ ക്ലബ്‌ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ 10,000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ സൂര്യ 5000 മീറ്ററിലും  സ്വർണം നേടി. നേരത്തേ നാട്ടിക ഫിഷറീസ് സ്‌കൂളിലൂടെ കായികമേളകളിൽ മെഡൽ നേടിത്തുടങ്ങിയ സൂര്യ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് പഠിക്കുന്നത്. തളിക്കുളം പതിനൊന്നാം വാർഡിൽ പുനരധിവാസ കോളനിയിൽ  കാളകൊടുവത്ത് സുധാകരന്റെയും സരിതയുടെയും മകളാണ് സൂര്യ. സൂര്യക്ക് എല്ലാ പിന്തുണയുമായി തളിക്കുളം  പഞ്ചായത്തും പ്രദേശത്തെ സിപിഐ എം പ്രവർത്തകരുമുണ്ട്‌. Read on deshabhimani.com

Related News