സപ്ലൈകോ ജീവനക്കാരുടെ സംയുക്ത സമരസമിതി മേഖലാ ജാഥ



തൃശൂർ  വിവിധ ആവശങ്ങളുന്നയിച്ച്‌ സപ്ലൈകോ ജീവനക്കാർ ആരംഭിക്കുന്ന സമരത്തിന്റെ പ്രചരണാർഥം സപ്ലൈകോ എംപ്ലോയീസ്‌ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള മേഖലാ ജാഥയ്‌ക്ക് ജില്ലയിൽ സ്വീകരണം നൽകി. 2019 മുതൽ ലഭിക്കാനുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 575 രൂപക്ക്‌ 11 മണിക്കൂർ ജോലി ചെയ്യുന്ന താൽക്കാലിക, കരാർ, പാക്കിങ്‌ ജീവനക്കാർക്ക്‌ ശമ്പള വർധന അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരമാരംഭിക്കുന്നത്‌.     സപ്ലൈകോ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ ആർ ബൈജു ജാഥാ ക്യാപ്‌റ്റനും ടി എ അബ്ദുൾ സലാം(എസ്‌ടിയു) വൈസ്‌ ക്യാപ്‌റ്റനും എം നിഹാസ്‌(ഐഎൻടിയുസി) മാനേജരുമായ മേഖലാ ജാഥയാണ്‌ ജില്ലയിൽ പര്യടനം നടത്തിയത്‌.  തൃശൂർ കോർപറേഷൻ ഓഫീസ്‌, ചാലക്കുടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്‌റ്റൻ കെ ആർ ബൈജു, വൈസ്‌ ക്യാപ്‌റ്റൻ ടി എ അബ്ദുൾ സലാം, മാനേജർ എം നിഹാസ്‌, കെ എസ്‌ അശോകൻ, രേഖ വൈശാഖ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News