18 April Thursday

സപ്ലൈകോ ജീവനക്കാരുടെ സംയുക്ത സമരസമിതി മേഖലാ ജാഥ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
തൃശൂർ
 വിവിധ ആവശങ്ങളുന്നയിച്ച്‌ സപ്ലൈകോ ജീവനക്കാർ ആരംഭിക്കുന്ന സമരത്തിന്റെ പ്രചരണാർഥം സപ്ലൈകോ എംപ്ലോയീസ്‌ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള മേഖലാ ജാഥയ്‌ക്ക് ജില്ലയിൽ സ്വീകരണം നൽകി. 2019 മുതൽ ലഭിക്കാനുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 575 രൂപക്ക്‌ 11 മണിക്കൂർ ജോലി ചെയ്യുന്ന താൽക്കാലിക, കരാർ, പാക്കിങ്‌ ജീവനക്കാർക്ക്‌ ശമ്പള വർധന അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരമാരംഭിക്കുന്നത്‌. 
   സപ്ലൈകോ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ ആർ ബൈജു ജാഥാ ക്യാപ്‌റ്റനും ടി എ അബ്ദുൾ സലാം(എസ്‌ടിയു) വൈസ്‌ ക്യാപ്‌റ്റനും എം നിഹാസ്‌(ഐഎൻടിയുസി) മാനേജരുമായ മേഖലാ ജാഥയാണ്‌ ജില്ലയിൽ പര്യടനം നടത്തിയത്‌.  തൃശൂർ കോർപറേഷൻ ഓഫീസ്‌, ചാലക്കുടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്‌റ്റൻ കെ ആർ ബൈജു, വൈസ്‌ ക്യാപ്‌റ്റൻ ടി എ അബ്ദുൾ സലാം, മാനേജർ എം നിഹാസ്‌, കെ എസ്‌ അശോകൻ, രേഖ വൈശാഖ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top