കെജിഎൻഎ യാത്രയയപ്പ്

കെജിഎൻഎ യാത്രയയപ്പ് എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ സർവീസിൽ നിന്നും വിരമിച്ച കേരള ഗവ. നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക്‌ യാത്രയയപ്പ്‌ നൽകി. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റായിരുന്ന  വി ബി ശോഭന,  വൈസ് പ്രസിഡന്റായിരുന്ന  എം കെ അജിതാദേവി, സെക്രട്ടറിയറ്റംഗങ്ങളായിരുന്ന കെ എ മേരി, എ വി ഷീല എന്നിവർക്കാണ്‌  ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകിയത്‌.      കെ കെ രാമചന്ദ്രൻ എംഎൽഎ  മുഖ്യ പ്രഭാഷണം നടത്തി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി  ഇ നന്ദകുമാർ, എൻ ബി സുധീഷ് കുമാർ, ഷൈനി ആന്റണി, സി എം സാബു, സി എം ഉഷാറാണി, സി എ ബെന്നി, കെ കെ സുധീർ, റെസി പി ബേബി  എന്നിവർ സംസാരിച്ചു.    സൈക്കോളജിയിൽ ബിരുദം നേടിയ ജില്ലാ സെക്രട്ടറിയറ്റംഗം ഇ എ ആസിയാമോൾക്ക് ഉപഹാരം നൽകി.   Read on deshabhimani.com

Related News