28 March Thursday

കെജിഎൻഎ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

കെജിഎൻഎ യാത്രയയപ്പ് എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
സർവീസിൽ നിന്നും വിരമിച്ച കേരള ഗവ. നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക്‌ യാത്രയയപ്പ്‌ നൽകി. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റായിരുന്ന  വി ബി ശോഭന,  വൈസ് പ്രസിഡന്റായിരുന്ന  എം കെ അജിതാദേവി, സെക്രട്ടറിയറ്റംഗങ്ങളായിരുന്ന കെ എ മേരി, എ വി ഷീല എന്നിവർക്കാണ്‌  ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകിയത്‌.     
കെ കെ രാമചന്ദ്രൻ എംഎൽഎ  മുഖ്യ പ്രഭാഷണം നടത്തി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി  ഇ നന്ദകുമാർ, എൻ ബി സുധീഷ് കുമാർ, ഷൈനി ആന്റണി, സി എം സാബു, സി എം ഉഷാറാണി, സി എ ബെന്നി, കെ കെ സുധീർ, റെസി പി ബേബി  എന്നിവർ സംസാരിച്ചു.   
സൈക്കോളജിയിൽ ബിരുദം നേടിയ ജില്ലാ സെക്രട്ടറിയറ്റംഗം ഇ എ ആസിയാമോൾക്ക് ഉപഹാരം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top