ലൈഫ് മിഷൻ വീടുകളുടെ
താക്കോൽ നൽകി

ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനം കൊടകര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജി രജീഷ് നിർവഹിക്കുന്നു


 കൊടകര  സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടുകളുടെ  താക്കോൽ വിതരണം കൊടകര  മരത്തമ്പിള്ളിക്കരയിൽ നടന്നു.   ചെമ്പാട്ട് അനിരുദ്ധന്റെ വീടിന്റെ താക്കോൽ കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്  കൈമാറി.  സ്വപ്ന സത്യൻ അധ്യക്ഷയായി. ദിവ്യ ഷാജു, ജോയ് നെല്ലിശേരി,  ലത ഷാജു, സജിനി സന്തോഷ്, വിഇഒ ഉമൈവാൻ എന്നിവർ സംസാരിച്ചു.  76 വീടുകളാണ് കൊടകര  പഞ്ചായത്തിൽ അനുവദിച്ചത്.  അതിൽ 64 വീടുകളുടെ നിർമാണം പൂർത്തിയായി.   Read on deshabhimani.com

Related News