ഇഫ്ക്ക സെവൻസ് ഫുട്‌ബോൾ മേള തുടങ്ങി



 ഇരിങ്ങാലക്കുട  പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും എൻ രാധകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഇഫ്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയ്ക്ക്  തുടക്കം. കുഴിക്കാട്ടുകോണം കിക്ക് ഷാക്ക് സ്പോർട്സ് അരീനയിൽ  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ഇഫ്ക്ക സെക്രട്ടറി വി എ മനോജ്കുമാർ, അഡ്വ. കെ ആർ വിജയ, ടി എസ് സജീവൻ, എം ബി രാജു, ജയൻ അരിമ്പ്ര, പി കെ മനുമോഹൻ, ഡോ. കെ പി ജോർജ് ,ടി പ്രസാദ്, സി കെ ചന്ദ്രൻ, കെ എൻ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.  യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരിയും ബിബിസി തൃശൂരും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരി വിജയിച്ചു.  മികച്ച താരമായി  യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരിയുടെ ഇസ്‌മയിലിനെ തെരഞ്ഞെടുത്തു. മികച്ച താരത്തിനുളള അവാർഡ്  ഇഫ്ക പ്രസിഡന്റ്‌ ടി ജി ശങ്കരനാരായണൻ കൈമാറി.   Read on deshabhimani.com

Related News