28 March Thursday

ഇഫ്ക്ക സെവൻസ് ഫുട്‌ബോൾ മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 ഇരിങ്ങാലക്കുട 

പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും എൻ രാധകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഇഫ്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ആറാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയ്ക്ക്  തുടക്കം. കുഴിക്കാട്ടുകോണം കിക്ക് ഷാക്ക് സ്പോർട്സ് അരീനയിൽ  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി.
ഇഫ്ക്ക സെക്രട്ടറി വി എ മനോജ്കുമാർ, അഡ്വ. കെ ആർ വിജയ, ടി എസ് സജീവൻ, എം ബി രാജു, ജയൻ അരിമ്പ്ര, പി കെ മനുമോഹൻ, ഡോ. കെ പി ജോർജ് ,ടി പ്രസാദ്, സി കെ ചന്ദ്രൻ, കെ എൻ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. 
യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരിയും ബിബിസി തൃശൂരും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരി വിജയിച്ചു.  മികച്ച താരമായി  യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരിയുടെ ഇസ്‌മയിലിനെ തെരഞ്ഞെടുത്തു. മികച്ച താരത്തിനുളള അവാർഡ്  ഇഫ്ക പ്രസിഡന്റ്‌ ടി ജി ശങ്കരനാരായണൻ കൈമാറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top