ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് സമ്പൂർണാവതരണം

കലാമണ്ഡലം ഹരിതയുടെ ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് 
 സമ്പൂർണാവതരണം


പാഞ്ഞാൾ പാഞ്ഞാൾ ലക്ഷ്മീ നാരായണ ക്ഷേത്രം ഊട്ടുപുരയിൽ ശ്രീകൃഷ്ണ ചരിതം നങ്ങ്യാർകൂത്തിന്റെ സമ്പൂർണാവതരണം.  നൂറ്റാണ്ടുകളായി കേരളീയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഈ ഏക ആഹാര്യാഭിനയകലാരൂപം 36 അരങ്ങുകളിലായി 217 ശ്ലോകങ്ങളുടെ ചതുർവിധാഭിനയ സമ്പുഷ്ടമായ രംഗാവതരണത്തിലൂടെ  നിർവഹിച്ചത്  കലാമണ്ഡലം ഹരിതയാണ്. കല്പലതികയുടെ പുറപ്പാടുമുതലുള്ള  പ്രാരംഭാവതരണങ്ങൾ നടന്നു. കൂത്തിന് മിഴാവിൽ പശ്ചാത്തലവാദ്യമൊരുക്കിയത് ഹരിതയുടെ  ഭർത്താവായ  കലാമണ്ഡലം മണികണ്ഠനും ഇടയ്‌ക്കയിൽ കലാനിലയം രാജൻ, നേപഥ്യ ജിനേഷ്, കലാമണ്ഡലം രാഹുൽ, കലാമണ്ഡലം വിജയ്, കലാമണ്ഡലം സജിത, കലാമണ്ഡലം നില തുടങ്ങിയവരാണ്.  സൗഹിത്യ കലാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌  അവതരണം  നടന്നത്‌.   Read on deshabhimani.com

Related News