24 April Wednesday

ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് സമ്പൂർണാവതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കലാമണ്ഡലം ഹരിതയുടെ ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് 
 സമ്പൂർണാവതരണം

പാഞ്ഞാൾ
പാഞ്ഞാൾ ലക്ഷ്മീ നാരായണ ക്ഷേത്രം ഊട്ടുപുരയിൽ ശ്രീകൃഷ്ണ ചരിതം നങ്ങ്യാർകൂത്തിന്റെ സമ്പൂർണാവതരണം.  നൂറ്റാണ്ടുകളായി കേരളീയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഈ ഏക ആഹാര്യാഭിനയകലാരൂപം 36 അരങ്ങുകളിലായി 217 ശ്ലോകങ്ങളുടെ ചതുർവിധാഭിനയ സമ്പുഷ്ടമായ രംഗാവതരണത്തിലൂടെ  നിർവഹിച്ചത്  കലാമണ്ഡലം ഹരിതയാണ്. കല്പലതികയുടെ പുറപ്പാടുമുതലുള്ള  പ്രാരംഭാവതരണങ്ങൾ നടന്നു. കൂത്തിന് മിഴാവിൽ പശ്ചാത്തലവാദ്യമൊരുക്കിയത് ഹരിതയുടെ  ഭർത്താവായ  കലാമണ്ഡലം മണികണ്ഠനും ഇടയ്‌ക്കയിൽ കലാനിലയം രാജൻ, നേപഥ്യ ജിനേഷ്, കലാമണ്ഡലം രാഹുൽ, കലാമണ്ഡലം വിജയ്, കലാമണ്ഡലം സജിത, കലാമണ്ഡലം നില തുടങ്ങിയവരാണ്.  സൗഹിത്യ കലാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌  അവതരണം  നടന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top