പികെഎസ്‌ പ്രതിഷേധ പ്രകടനം നടത്തി

ഉത്തർപ്രദേശിൽ ദളിത്‌ പെൺകുട്ടികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ പികെഎസ്‌ തൃശൂരിൽ
നടത്തിയ പ്രകടനം


തൃശൂർ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ലഖിപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട്‌ ദളിത്‌ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊന്നശേഷം  മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ പികെഎസ്‌ ഏരിയ തലത്തിൽ പ്രകടനങ്ങൾ നടത്തി. ജില്ലയിലെ എല്ലാ ഏരിയകളിലും  പ്രകടനം നടന്നു. തൃശൂർ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. പികെഎസ്‌ ജില്ലാ സെക്രട്ടറി കെ വി രാജേഷ്‌, ഏരിയ സെക്രട്ടറി പി എ ലെജുക്കുട്ടൻ,പ്രസിഡന്റ്‌ കെ എസ്‌ സഹദേവൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News