19 April Friday
ദളിത്‌ സഹോദരിമാരെ കൊന്ന്‌ കെട്ടിത്തൂക്കിയ സംഭവം

പികെഎസ്‌ പ്രതിഷേധ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

ഉത്തർപ്രദേശിൽ ദളിത്‌ പെൺകുട്ടികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ പികെഎസ്‌ തൃശൂരിൽ
നടത്തിയ പ്രകടനം

തൃശൂർ
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ലഖിപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട്‌ ദളിത്‌ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊന്നശേഷം  മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ പികെഎസ്‌ ഏരിയ തലത്തിൽ പ്രകടനങ്ങൾ നടത്തി. ജില്ലയിലെ എല്ലാ ഏരിയകളിലും  പ്രകടനം നടന്നു. തൃശൂർ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. പികെഎസ്‌ ജില്ലാ സെക്രട്ടറി കെ വി രാജേഷ്‌, ഏരിയ സെക്രട്ടറി പി എ ലെജുക്കുട്ടൻ,പ്രസിഡന്റ്‌ കെ എസ്‌ സഹദേവൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top