ആര്‍ദ്രതയോടെയുള്ള 
സേവനം ഉറപ്പാക്കും: മന്ത്രി 
വീണാ ജോർജ്‌



തിരുവനന്തപുരം സംസ്ഥാനത്തെ ആശുപത്രികളിൽ ആർദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനത്തിലെ 16.69 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ, മികച്ച സേവനം എന്നിവ ലഭ്യമാക്കുകയും ഉത്തരവാദിത്തമാണ്. ലബോറട്ടറി നെറ്റ്‌വർക്ക് ശാക്തീകരിച്ച്‌ ഡാറ്റ ശേഖരിക്കും.  നൂറ്‌ ദിവസത്തിൽ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളികളുണ്ടായി. എന്നാൽ, പകർച്ചവ്യാധികളെ അതിജീവിക്കാനുള്ള മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാനം നടത്തുന്നത്. സമാന്തരമായി വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ കൊണ്ടുപോയതിനാലാണ്‌ പദ്ധതികൾ പൂർത്തിയാക്കാനായതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News