29 March Friday

ആര്‍ദ്രതയോടെയുള്ള 
സേവനം ഉറപ്പാക്കും: മന്ത്രി 
വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തിരുവനന്തപുരം
സംസ്ഥാനത്തെ ആശുപത്രികളിൽ ആർദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനത്തിലെ 16.69 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ, മികച്ച സേവനം എന്നിവ ലഭ്യമാക്കുകയും ഉത്തരവാദിത്തമാണ്. ലബോറട്ടറി നെറ്റ്‌വർക്ക് ശാക്തീകരിച്ച്‌ ഡാറ്റ ശേഖരിക്കും. 
നൂറ്‌ ദിവസത്തിൽ ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളികളുണ്ടായി. എന്നാൽ, പകർച്ചവ്യാധികളെ അതിജീവിക്കാനുള്ള മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാനം നടത്തുന്നത്. സമാന്തരമായി വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ കൊണ്ടുപോയതിനാലാണ്‌ പദ്ധതികൾ പൂർത്തിയാക്കാനായതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top